കുടൽ ക്യാൻസർ; കാരണങ്ങൾ അറിയാം...

google news
cancer

യുകെയിൽ  25നും 49നും ഇടയിൽ പ്രായമുള്ളവരിൽ ‌കുടൽ ക്യാൻസർ വർദ്ധിക്കുന്നതായി ​പഠന റിപ്പോർട്ട്. അമിതഭാരവും പൊണ്ണത്തടിയുമാണ് കുടൽ ക്യാൻസർ പിടിപെടുന്നതിന്റെ പ്രധാന രണ്ട് കാരണങ്ങളെന്നും ​ഗവേഷകർ പറയുന്നു. പ്രമുഖ കാൻസർ ജേണലായ അന്നൽസ് ഓഫ് ഓങ്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു. ചെറുപ്പക്കാർക്കിടയിൽ ഇതാദ്യമായാണ് കുടൽ കാൻസർ മരണനിരക്ക് വർദ്ധിക്കുന്നത്.

മിലാൻ സർവകലാശാലയിലെ (ഇറ്റലി) മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് എപ്പിഡെമിയോളജി പ്രൊഫ. കാർലോ ലാ വെച്ചിയയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ' യുവാക്കൾക്കിടയിൽ കുടൽ ക്യാൻസർ നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ അമിതഭാരം, പൊണ്ണത്തടി, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രമേഹം തുടങ്ങിയ ആരോഗ്യാവസ്ഥകൾ എന്നിവയാണ്...' -  പ്രൊഫ. ലാ വെച്ചിയ പറഞ്ഞു.

മദ്യപാനം നേരത്തെയുള്ള കുടൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ മദ്യ ഉപഭോഗത്തിൽ കുറവുണ്ടായ രാജ്യങ്ങളും ഫ്രാൻസിലും ഇറ്റലിയിലും ഈ കാൻസർ മൂലമുള്ള മരണനിരക്കിൽ ഇത്രയധികം വർധനവ് ഉണ്ടായിട്ടില്ല. പ്രായമായവരിൽ കണ്ടുവരുന്ന കുടൽ കാൻസറിനെ അപേക്ഷിച്ച് യുവാക്കളിൽ കണ്ട് വരുന്ന ആദ്യകാല കുടൽ അർബുദം കൂടുതൽ അപകടകാരിയാണ്. അതിന് അതിജീവന നിരക്ക് കുറവാണെന്നും ​ഗവേഷകർ പറയുന്നു.

മെച്ചപ്പെട്ട രോഗനിർണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോ​ഗം ഭേദമാക്കാനാകും. രോ​ഗം നേരത്തെ കണ്ടെത്തുന്നത്  അപകടനില കുറയ്ക്കാൻ സഹായിക്കും. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. മലാശയത്തിലെ രക്തസ്രാവം പലപ്പോഴും കുടൽ കാൻസറിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുടൽ ക്യാൻസർ ലക്ഷണങ്ങൾ...

സ്ഥിരമായി വയറുവേദന അനുഭവപ്പെടുക.
ബലഹീനത അല്ലെങ്കിൽ ക്ഷീണം തോന്നുക.
പെട്ടെന്ന് ഭാരം കുറയുക.
മലാശയ രക്തസ്രാവം
മലത്തിൽ രക്തം കാണുക.

Tags