രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഇത് മാത്രം മതി

honey
honey

ആരോഗ്യകരമായ ഒന്നാണ് തേന്‍. ഇതിന്റെ മധുരം ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. ശരീരത്തിന് ഉപകാരപ്രദമായ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. 

ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉത്തമമാണ് തേന്‍. തോനില്‍ ധാരാളം വൈറ്റമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അലര്‍ജി, കോള്‍ഡ് പോലെയുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് ഗുണം ചെയ്യും.

കൊഴുപ്പകറ്റി തടി കുറയ്ക്കാന്‍ തേന്‍ നല്ലതാണ്. തേന്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതും ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്നതും തടി കുറയ്ക്കാനുള്ള വഴികളായി പ്രവര്‍ത്തിയ്ക്കുന്നു.എങ്കിലും തേന്‍ മിതമായി കഴിയ്ക്കുകയെന്നത് പ്രധാനമാണ്.

ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ അകറ്റാനും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മലബന്ധം തടയുവാന്‍ തേന്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെതന്നെ വെറും വയറ്റില്‍ കഴിക്കുന്നത് ഗുണം ചെയ്യും. ദഹനത്തിനും തേന്‍ സഹായിക്കുന്നു.


 

Tags