പ്രമേഹത്തെ മറികടക്കാൻ പാവയ്‌ക്ക ഇങ്ങനെ ഉപയോഗിച്ചു നോക്കു

diabetes
diabetes


പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ​ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതൽ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിൻ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണപ്രദമാണ് പാവയ്ക്കാ ജ്യൂസ് ആയി കഴിക്കുന്നതും. പാവയ്ക്കയുടെ ചില ഗുണങ്ങൾ അറിയാം.

പാവയ്‌ക്കയിൽ ഉള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രവർത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാൻ സഹായിക്കും. വളരെ വേഗം ശരീര ഭാരം കുറയ്‌ക്കാൻ ഇത്‌ സഹായിക്കും.

അർബുദ കോശങ്ങൾ ഇരട്ടിക്കുന്നത്‌ തടായാൻ പാവയ്‌ക്കയ്‌ക്ക്‌ കഴിയും.

പാവയ്‌ക്ക ഹൃദയത്തിന്‌ പല രീതിയിൽ നല്ലതാണ്‌. അനാവശ്യമായി കൊഴുപ്പ്‌ ധമനി ഭിത്തികളിൽ അടിഞ്ഞു കൂടാന്നത്‌ കുറയാൻ ഇത്‌ സഹായിക്കും. ഇത്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും.

വൃക്ക,മൂത്രാശയ ആരോഗ്യം നിലനിർത്താൻ പാവയ്‌ക്ക സഹായിക്കും. വൃക്കയിലെ കല്ല്‌ ഭേദമാക്കാനും ഇത്‌ സഹായിക്കും.

ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ പാവയ്‌ക്ക നീര്‌ ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത്‌ നിന്ന്‌ പുറം തള്ളുകയും ചെയ്യും ഇത്‌. ദഹനക്കേടും മലബന്ധവും ഭേദമാകാൻ സഹായിക്കും

ടൈപ്പ്‌ 2 പ്രമേഹത്തെ മറികടക്കാൻ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്ക നീര്‌. പാവക്കയിലടങ്ങിയിട്ടുള്ള ഇൻസുലീൻ പോലുള്ള രാസവസ്‌തുക്കൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാൻ സഹായിക്കും.

പാവയ്‌ക്ക കഴിക്കുന്നത്‌ മുഖക്കുരുവിൽ നിന്നും രക്ഷ നൽകുകയും ചർമ്മ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും. പാവക്ക നീര്‌ നാരങ്ങനീരുമായി ചേർത്ത്‌ വെറും വയറ്റിൽ ആറ്‌ മാസം സ്ഥിരമായി കഴിച്ചാൽ ഫലം ഉണ്ടാകും.

പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയർത്താനും ഇത്‌ സഹായിക്കും.

ഒരു ഗ്ലാസ്സ്‌ പാവയ്‌ക്ക ജ്യൂസ്‌ ദിവസം കുടിക്കുന്നത്‌ കരൾരോഗങ്ങൾ ഭേദമാകാൻ സഹായിക്കും. ഒരാഴ്‌ച സ്ഥിരമായി ഇങ്ങനെ ചെയ്‌താൽ ഫലം ഉണ്ടാകും.

ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക

Tags