ചൂടുകാലത്ത് പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ

pappaya

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ പല പഴങ്ങളും നാം കഴിക്കാറുണ്ട് .ഇതില്‍ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള നിരവധി ഗുണങ്ങളുണ്ട്.വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.പപ്പായ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

 ഇവ ചൂടിനെ തടയാനും ശരീരം തണുപ്പിക്കാനുമൊക്കെ സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പപ്പായയ്ക്ക് കഴിവുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. എപ്പോഴും ജലദോഷവും തുമ്മലുമൊക്കെ വരുന്നവര്‍ക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറവും നാരുകള്‍ കൂടുതലുമായ പപ്പായ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ചു നിര്‍ത്തും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.


പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. പപ്പായ വെറും വയറ്റില്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയും.

പപ്പായ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗുണകരമാകുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

Tags