തൊട്ടാവാടിക്ക് ഗുണങ്ങളേറെ

google news
thottavadi
പൈൽസ്, അതിസാരം, സൈനസ്, ഉറക്കമില്ലായ്മ, വയറിളക്കം, അലോപ്പീസിയ തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം തന്നെ മരുന്നായി തൊട്ടാവാടി ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്.

നമ്മുടെ മുറ്റത്തും തൊടിയിലും ധാരാളമായി കണ്ട് വരുന്ന തൊട്ടാവാടിയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണാൻ കഴിയുന്ന ഈ ചെടിയുടെ ജന്മദേശം കരീബിയൻ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളാണ്. കൂടാതെ ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ, മൈക്രോനേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിലും ഈ ചെടി ധാരാളമായി കണ്ട് വരാറുണ്ട്. വളരെ പെട്ടെന്ന് തന്നെ വളരുമെന്നതാണ് ഈ ചെടിയുടെ പ്രധാന പ്രത്യേകത.

ശരീരത്തിലെ വിഷാംശങ്ങളെ പുറത്ത് കളയാനും പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കാനും  ദഹനം സുഗമമാക്കാനും ഒക്കെ തൊട്ടവാടിയ്ക്ക് കഴിവുണ്ട്. പൈൽസ്, അതിസാരം, സൈനസ്, ഉറക്കമില്ലായ്മ, വയറിളക്കം, അലോപ്പീസിയ തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം തന്നെ മരുന്നായി തൊട്ടാവാടി ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. ആൻറി ബാക്ടീരിയൽ, ആന്റിവെനം, ആന്റീഡിപ്രസന്റ്, ആൻറികൺവൾസന്റ്, ആൻറി ഫെർട്ടിലിറ്റി, ആന്റി ആസ്ത്മാറ്റിക് കഴിവുകളും ഈ ചെടിക്ക് ഉണ്ട്.

ശരീരത്തിൽ മെറ്റബോളിസം നടക്കുമ്പോഴും എക്സ്റേ മൂലവും ഇൻഡസ്ട്രിയൽ കെമിക്കൽസ് മൂലവും ശരീരത്തിൽ അടിഞ്ഞ കൂടുന്ന വിഷവസ്തുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ തൊട്ടവാടിക്ക് സാധിക്കും. അത്പോലെ തന്നെ നര ഇല്ലാതാക്കാനും, പ്രായമാകുന്നതിന് മുമ്പ് വയസ്സാകുന്നത് തടയാനും ഒക്കെ തൊട്ടവാടി സഹായിക്കും. മാത്രമല്ല തോട്ടവാടിക്ക് ആന്റി ഓക്സിഡന്റ് കഴിവുകളും ധാരാളം ഉണ്ട്. പ്രമേഹം വളരെ സാധാരണയായി കണ്ട് വരുന്ന ഒരു ജീവിത ശൈലി രോഗമാണ്. സാധാരണ നിലയിൽ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കാത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ പ്രമേഹത്തിന്റ അളവ് സാധാരണ നിലയിൽ സൂക്ഷിക്കാൻ തൊട്ടവാടി സഹായിക്കും. 

പ്രമേഹം പോലെ തന്നെ സാധാരണയായി കണ്ട് വരുന്ന മറ്റൊരു ആരോഗ്യാവസ്ഥയാണ് രക്തസമ്മർദ്ദം. പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നത് പോലെ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും തൊട്ടവാടിക്ക് കഴിയും. വാതം മൂലമുണ്ടാകുന്ന വേദന, നീര്, വീക്കം പെരുപ്പ് ഇവയെല്ലാം കുറയ്ക്കാൻ തൊട്ടാവാടിക്ക് കഴിവുണ്ട്. തൊട്ടാവാടി അരച്ച് വേദനയുള്ളിടത്  തേച്ച് ഒരു രാത്രി മുഴുവൻ വെച്ചിരുന്നത് പിറ്റേന്ന് രാവിലെ നീരും വീക്കവും വേദനയും കുറയും. തോട്ടവാടി ഉപയോഗിക്കുന്നത് വാതം പോലെയുള്ള  പ്രശ്‌നത്തിന്റെ അവസ്ഥയ്ക്ക് മാറ്റം കൊണ്ട് വരാൻ സഹായിക്കും. തോട്ടവാടിക്ക് നീരും വേദനയും ഇല്ലാതാക്കാൻ കഴിവുള്ളത് പോലെ തന്നെ മുറിവുണക്കാനും കഴിവുണ്ട്. തൊട്ടവാടിക്ക് മുറിവുകൾ ഉണക്കാൻ ഉള്ള കഴിവുകൾ നിരവധി പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൊട്ടാവാടി അരച്ച് മുറിവുള്ളിടത് പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും.

Tags