മത്തങ്ങ വിത്തുകളുടെ ഗുണങ്ങൾ അറിയൂ...

google news
pumpkin seeds

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ്  വിത്ത്. ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിധ്യം നല്ല പ്രതിരോധശേഷി ഉറപ്പാക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകൾ ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണെന്ന് മുംബൈയിലെ പൊവായിലുള്ള ഡോ എൽ എച്ച് ഹിരാനന്ദാനി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ റിച്ച ആനന്ദ് പറയുന്നു. മത്തങ്ങ വിത്തുകളിൽ പ്രധാന പോഷകങ്ങളും ധാതുക്കളും നല്ല കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു.

ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സാന്നിധ്യം ഹൃദ്രോഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യം ഉത്തേജിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു.

ട്രിപ്റ്റോഫാൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സാന്നിധ്യം മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും നിയന്ത്രിക്കാൻ സഹായിക്കുന്നു. നല്ല കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ സാന്നിധ്യം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനുള്ള ഗുണവും അവയ്ക്ക് ഉണ്ട്.

മത്തങ്ങ വിത്തിൽ സെറോടോണിൻ എന്ന ന്യൂറോകെമിക്കൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകളിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡാണ് കൂടുതലായി ഉള്ളത്‌. ഇത് ശരീരത്തിലെ സെറോടോണിൻ ആയി മാറുകയും നല്ല ഉറക്കം കിട്ടുന്നതിനും സഹായകമാണ്. മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സിങ്ക് പ്രത്യുത്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കൂട്ടാൻ മത്തങ്ങ വിത്തുകൾ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

Tags