ഉരുളക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇതാ...

google news
Potatoes

മിക്ക വീടുകളിലും പതിവായി തയ്യാറാക്കുന്നൊരു വിഭവമാണ് ഉരുളക്കിഴങ്ങ്. കറിയായോ, റോസ്റ്റ് ആയോ, ഫ്രൈ ആയോ എല്ലാം ഉരുളക്കിഴങ്ങ് തയ്യാറാക്കാം. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കിയാലും ഉരുളക്കിഴങ്ങിന് രുചിക്ക് വലിയ മാറ്റമൊന്നുമില്ലെന്നും പറഞ്ഞ് ധാരാളം പേര്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കാറുണ്ട്.

എന്നാല്‍ മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ് കെട്ടോ. രുചി മാത്രമല്ലല്ലോ, ആരോഗ്യത്തിനും ഭക്ഷണം കൊണ്ട് ചില ഗുണങ്ങളുണ്ടല്ലോ!

അതിന് പക്ഷേ, ഉരുളക്കിഴങ്ങിനൊക്ക് എന്ത് ഗുണമാണുള്ളത് എന്ന സംശയം തോന്നാം. പക്ഷേ ഉരുളക്കിഴങ്ങിനും ചില ആരോഗ്യഗുണങ്ങളുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ ഉരുളക്കിഴങ്ങിനുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം...

ഒന്ന്...

പല പോഷകങ്ങളും നമുക്ക് ഉരുളക്കിഴങ്ങിലൂടെ കിട്ടും. ഫൈബര്‍, കാര്‍ബ്, വൈറ്റമിൻ -സി, വൈറ്റമിൻ ബി6, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, ചില ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെ വ്യത്യസ്തമായ പോഷകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങഇയിരിക്കുന്നു.

രണ്ട്...

ബിപി (രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ക്കാണെങ്കില്‍ ബിപി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഉരുളക്കിഴങ്ങിലുള്ള പൊട്ടാസ്യവും മഗ്നീഷ്യവും ആണ് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്.

മൂന്ന്...

ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുമ്പോള്‍ അവ കാര്‍ബിനാല്‍ സമ്പന്നമായതിനാല്‍ തന്നെ പെട്ടെന്ന് വിശപ്പ് ശമിപ്പിക്കും. കൂടുതല്‍ ഭക്ഷണം കഴിക്കുന്നത്, അല്‍പസമയം കഴിഞ്ഞ് വീണ്ടും എന്തെങ്കിലും സ്നാക്സ് കഴിക്കുന്നതെല്ലാം ഉരുളക്കിഴങ്ങ് ഒഴിവാക്കും. അതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഉരുളക്കിഴങ്ങ് നല്ലൊരു ഓപ്ഷനാണ്.

നാല്...

പതിവായി ദഹനക്കുറവ് നേരിടുന്നവരെ സംബന്ധിച്ച് ഈ പ്രശ്നം പരിഹരിക്കുന്നതിന് ഭാഗികമായി ഉരുളക്കിഴങ്ങിനെയും ആശ്രയിക്കാവുന്നതാണ്. കാരണം ഉരുളക്കിഴങ്ങിലുള്ള ഫൈബര്‍ ദഹനം സുഗമമാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളകറ്റാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.

അഞ്ച്...

രക്തത്തിലെ ഷുഗര്‍നില നയിന്ത്രിക്കുന്നതിനും ഉരുളക്കിഴങ്ങ് ഒരളവ് വരെ സഹായിക്കും. അതിനാല്‍ തന്നെ പ്രമേഹരോഗികള്‍ക്കും ഉരുളക്കിഴങ്ങ് നന്ന്. എന്നാല്‍ വളരെ മിതമായ അളവില്‍ അല്ല കഴിക്കുന്നതെങ്കില്‍ അത് പ്രശ്നമാണ്. കാരണം ഉരുളക്കിഴങ്ങില്‍ കാര്‍ബ് അടങ്ങിയിട്ടുണ്ട്. പൊതുവില്‍ തന്നെ ഉരുളക്കിഴങ്ങ് മിതമായ അളവിലേ കഴിക്കാവൂ. അതും എണ്ണയില്‍ ഫ്രൈ ചെയ്തത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Tags