ദഹനപ്രശ്നം ഇല്ലാതാക്കാൻ ഇത് സഹായിക്കും ...

ginger

ആന്റി ഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും കലവറയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുകയോ, അതിൻറെ നീരെടുത്ത് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദവും രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമവുമാണ്. ആൻറി ഫംഗസ് ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇഞ്ചി, പനി ജലദോഷം എന്നിവയ്ക്കുള്ള ഉത്തമ മരുന്നാണ്. ദിവസേന ഭക്ഷണങ്ങളിൽ ഉൾപെടുത്തി നാം ഇഞ്ചി കഴിക്കാറുണ്ടെങ്കിലും അതിനെ ഗുണങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടേ? ഇഞ്ചി കഴിച്ചാലുള്ള പത്ത് ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

രോഗാണുക്കളെ ചെറുക്കുന്നു

പലരോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ രോഗാണുക്കളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

നിങ്ങളുടെ വായയെ സംരക്ഷിക്കുന്നു

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾസ് എന്ന സംയുക്തം നമ്മുടെ വായയിലുണ്ടാവുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും വായസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും പുതുതായി അരിഞ്ഞ ഇഞ്ചി വായിലിട്ട് ചവയ്ക്കുക, അല്ലെങ്കിൽ ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുക. ഇങ്ങനെ ചെയ്യുന്നത് വായിലുണ്ടാവുന്ന വരള്‍ച്ച ഇല്ലാതാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.

ഓക്കാനം ശമിപ്പിക്കുന്നു

ഛർദിയുള്ളപ്പോഴോ ഓക്കാനിക്കാൻ വരുമ്പോഴോ ഇഞ്ചിനീര് കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും ഗർഭകാലത്തിന്റെ തുടക്കത്തിൽ ചില ഗർഭിണികൾക്ക് കടുത്ത ഓക്കാനമായിരിക്കും. ആ സമയങ്ങളിൽഇഞ്ചി കഴിക്കുന്നത് ഓക്കാനം ശമിപ്പിക്കാൻ സഹായിക്കുന്നു.

ദഹനപ്രശ്നം ഇല്ലാതാക്കുന്നു

ദഹനപ്രശ്നത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തുവാണ് ഇഞ്ചി. ഇഞ്ചിനീരിൽ അടങ്ങിയിട്ടുള്ള വിവിധങ്ങളായ ധാതുക്കൾ ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ഭക്ഷണത്തിന് മുമ്പ് ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു. കൂടാതെ മലബന്ധം തടയാനും ഇഞ്ചി സഹായിക്കുന്നു.

Tags