വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

google news
Ginger and Cloves White Tea with lemon and honey

നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നാരങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യാനും യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

നാരങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഫലപ്രദമാണ്.  ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്നും ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തിൽ 53 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നും വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. നാരങ്ങ വെള്ളം പല വിധത്തിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ആൻറി ഓക്സിഡൻറുകൾ ധമനികളിലെ ഓക്സിഡേറ്റീവ് കേടുപാടുകൾ തടയുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കും.

Tags