രാവിലെ വെറും വയറ്റിൽ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം

google news
garlic

മിക്ക കറികളിലും നാം പതിവായി ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് വെളുത്തുള്ളി. എന്നാൽ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്. വിവിധ സൾഫർ സംയുക്തങ്ങളും എൻസൈമുകളും വെളുത്തുള്ളിയിലുണ്ട്.

വിറ്റാമിൻ ബി 1, ബി 6, വിറ്റാമിൻ സി, എന്നിവയാലും വെളുത്തുള്ളി സമ്പുഷ്ടമാണ്. കൂടാതെ ക്യാൽസ്യം, അയൺ, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് എന്നിവയുടെ സാന്നിധ്യവും വെളുത്തുള്ളിയിലുണ്ട്.

വെറും വയറ്റിൽ വെളുത്തുള്ളി ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. കരളിൻ്റെയും മൂത്രസഞ്ചിയുടെയും ശരിയായ പ്രവർത്തനത്തിന് വെളുത്തുള്ളി സഹായിക്കുന്നു.

വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് ഫലപ്രദമാണ് വെളുത്തുള്ളി. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവർത്തിക്കുന്നത്. വെറും വയറ്റിലെ വെളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വെളുത്തുള്ളിയിലെ അലൈൽ സൾഫൈഡ് എന്ന പദാർത്ഥമാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.

വെളുത്തുള്ളി വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി എഐസിആർ (American Institute for Cancer Research) വ്യക്തമാക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്. രാവിലെ ഉണർന്നയുടൻ രണ്ട് വെളുത്തുള്ളിയല്ലി കഴിക്കുന്നത് പലവിധ അണുബാധകളെയും ചെറുക്കാൻ സഹായിക്കും. ചുമ, ജലദോഷം എല്ലാം ഇതിനുദാഹരണമാണ്.

ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ വെളുത്തുള്ളി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിയുന്ന സാഹചര്യം ചെറുക്കുന്നു.

Tags