ഉലുവയുടെ ഈ ഗുണങ്ങൾ അറിയാമോ

uluva
uluva

കാഴ്ചയിൽ ചെറുതെങ്കിലും നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങി നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉലുവ കുതിർത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ദഹന പ്രശ്നം അലട്ടുന്നവർ ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കും ഉലുവ വെള്ളം ഉപയോഗിക്കാം.

ഫ്‌ളെവനോയ്ഡുകള്‍ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉലുവ വെള്ളം പതിവായി കുടിക്കുന്നതിലൂടെ കഴിയും.

Tags