ഉലുവ വെള്ളം ശീലമാക്കൂ ,ഗുണങ്ങൾ പലതാണ്

uluva water
uluva water

ആരോഗ്യത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ഈ ചെറു വിത്തുകൾ. അതുകൊണ്ട് തന്നെ ആരോഗ്യഗുണങ്ങൾ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട് എന്നതിൽ സംശയമില്ല. ധാതുക്കളായ ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, നാരുകൾ, വിറ്റാമിനുകൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. 

സാധാരണ അടുക്കളയിൽ നാം ഉപയോഗിക്കുന്ന ഉലുവയെക്കുറിച്ചു അറിയാത്തവർ ആരുമുണ്ടാകില്ല. ഉലുവ പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്, ഇതിന്റെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. അല്പം കയ്പ് രുചിയുള്ള ഉലുവയുടെ ഗുണഗണങ്ങൾ അവർണനീയമാണ്. സാധാരണയായി പാചകത്തിനും ഔഷധമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഉലുവ. ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ, മെഡിറ്ററേനിയൻ പാചകരീതികളിൽ ഉലുവ ഉപയോഗിക്കുന്നുണ്ട്.

uluva

രാവിലെ വെറും വയറ്റില്‍ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർധിപ്പിക്കുകയും അവയുടെ ഗുണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. 

ദഹനം മെച്ചപ്പെടുത്തൽ , രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം,വീക്കം കുറയ്ക്കൽ തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

വിശപ്പ് കുറയ്ക്കുക , ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികൾക്ക് ഇത് ഗുണം ചെയ്യും.

uluva water

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് തലമുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.

Tags