പ്രാതലിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം അറിയാം

google news
egg

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. എപ്പോഴും പോഷക​ഗുണങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്ക
ണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രാതലിന് ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് മുട്ട. രാവിലെ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. മുട്ട പ്രോട്ടീൻ്റെ  ഉറവിടമാണ്. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി എന്നിവ പോലുള്ള പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ്. വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. രാവിലെ പുഴുങ്ങിയ മുട്ട കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്.

മുട്ട കഴിക്കുന്നത് "നല്ല" കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഉയർന്ന എച്ച്ഡിഎൽ ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഒരു പഠനമനുസരിച്ച്, ആറാഴ്ചത്തേക്ക് ദിവസവും രണ്ട് മുട്ടകൾ കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10% വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

മുട്ട ദിവസവും കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വർധിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മുട്ടയുടെ മഞ്ഞയും കരളിന്റെ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്. ഒമേഗ -3 സമ്പുഷ്ടമായ മുട്ട കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.

Tags