അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

belly fat
belly fat

അടിവയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ എങ്ങനെ ഇല്ലാതാക്കുമെന്നാണോ ചിന്തിക്കുന്നത് .എങ്കിൽ ഇതാ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ .

മഞ്ഞൾ

മഞ്ഞളിൽ കാണപ്പെടുന്ന  ആൻ്റിഓക്‌സിഡൻ്റാണ് കുർക്കുമിൻ. ഇത് കരളിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാനും തടി കുറയ്ക്കാൻ കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റി-മൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ്, ശക്തമായ ആന്റി വൈറൽ ഗുണങ്ങൾ എന്നിവ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. 

ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിൽ കുർക്കുമിൻ പ്രധാന പങ്ക് വഹിക്കുന്നു. ഇത് അമിതവണ്ണം തടയുന്നതിനും സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് വയറിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

manjal
വെളുത്തുള്ളി

വെളുത്തുള്ളി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. വൈറ്റമിൻ ബി 6, സി, നാരുകൾ,  കാൽസ്യം തുടങ്ങിയവ ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതു. ശരീരഭാരം കുറയ്ക്കുന്നതിന് ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി ചവച്ചരച്ച് കഴിക്കാവുന്നതാണ്.

കുരുമുളക്

കുരുമുളകിൻ്റെ പ്രധാന ഘടകമായ പൈപ്പറിൻ പുതിയ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കുരുമുളക് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ഇഞ്ചി. ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

inchi mittayi

കറുവപ്പട്ട

ആന്റി-ഡയബറ്റിക്, ആന്റി-ഇൻഫ്ലമേറ്ററി, തെർമോജെനിസിസ് ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കുക.
ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആൻ്റിഓക്‌സിഡൻ്റുകൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. 
 

Tags