വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് തടയാൻ ഈ കാര്യങ്ങൾ ചെയ്യൂ
സ്ത്രീ പുരുഷ വ്യത്യാസമന്യേ പൊതുവെ കേൾക്കുന്ന പരാതിയാണ് എത്ര ശ്രമിച്ചിട്ടും വയറിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് മാറുന്നില്ല എന്നത്. പലതരത്തിലുള്ള വ്യായാമങ്ങൾ മുടങ്ങാതെ ചെയ്തിട്ടും കുടവയർ കുറയുന്നില്ലെന്നുള്ളത് ചില്ലറ പ്രശ്നമൊന്നുമില്ല. അമിതവണ്ണവും കുടവയറും കുറയ്ക്കാൻ യോഗ അടക്കമുള്ള മാർഗ്ഗങ്ങൾ ഫലപ്രദമാണെങ്കിലും ചിലർക്കെങ്കിലും ഇതിനൊന്നും സമയം കിട്ടാറില്ല. സത്യമല്ലേ?
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ് ധാരാളം വെളളം കുടിയ്ക്കുകയെന്നത്. ഇത് വയറ്റിലെ കൊഴുപ്പു നീക്കുന്നതിനൊപ്പം ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുകയും ചെയ്യും. വയറും തടിയും കുറയ്ക്കാനുള്ള ഏറ്റവും ഉത്തമമായ വീട്ടുവൈദ്യമാണിത്.
ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണം ഏറ്റവും കുറയ്ക്കുക. വയര്‍ ചാടുന്നതിന്, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണിത്. വറവു ഭക്ഷണങ്ങളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും ട്രാന്‍സ്ഫാറ്റ് ധാരാളം അടങ്ങിയിട്ടുമുണ്ട്. ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം വയറ്റിലെ കൊഴുപ്പിന്റെ തോത് 33 ശതമാനത്തോളം കുറയുവാന്‍ ഇടയാക്കുന്ന ഒന്നാണ്.
മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ ചാടുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇവ കുറയ്ക്കുക. മധുരം പ്രമേഹ രോഗ സാധ്യത വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ചും വയറ്റിലുളള കൊഴുപ്പ്. ഇതിനുള്ള വഴി കൃത്രിമ മധുരം പൂര്‍ണമായി വര്‍ജ്ജിയ്ക്കുകയും അത്യാവശ്യമെങ്കില്‍ സ്വാഭാവിക മധുരം ഉപയോഗിയ്ക്കുകയുമാണ്.