ദിവസവും ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ അറിയാം

barley water

ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.  

മൂത്രനാളി, മൂത്രാശയം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരെ പോരാടാനും ബാർലി വെള്ളം സഹായിക്കുന്നു. ബാർലി വെള്ളത്തിന്റെ ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) ഉണ്ടായാൽ അണുബാധ കുറയുന്നതിന് ദിവസവും ബാർലി വെള്ളം കുടിക്കുക.

ബാർലി വെള്ളത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കാരണം ഫൈബർ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും.

ബാർലി പ്രത്യേകിച്ച് ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ബാർലി വെള്ളത്തിലെ ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ പല രോഗങ്ങളെയും അകറ്റി നിർത്താനും സഹായിക്കുന്നു.

ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു. പ്രമേഹമുള്ള വ്യക്തികളിൽ സ്ഥിരമായ ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തുന്നതിന് ബാർലി വെള്ളം സഹായകമാണ്.

ബാർലി വെള്ളത്തിൻ്റെ പോഷകഘടകം വൃക്കകളുടെയും കരളിൻ്റെയും ആരോഗ്യത്തിന് കാരണമാകുമെന്ന് ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധ എന്നിവയും തടയുന്നു.

Tags