വാഴപ്പഴത്തിന്റെ തൊലി ഇനി കളയല്ലേ..ഇതുകൊണ്ട് തയ്യാറാക്കാം ഹെൽത്തി ചായ..

banana peel tea

വാഴപ്പഴം പോലെ തന്നെ ഏറെ ഗുണങ്ങളുണ്ട് അതിന്റെ തൊലിയ്ക്കും. ഉറക്കചക്രം നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ മുൻഗാമിയായ ട്രിപ്റ്റോഫാന്റെ സ്വാഭാവിക ഉറവിടം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വാഴപ്പഴതൊലി കൊണ്ട് തയ്യാറാക്കുന്ന ചായ രാത്രിയിൽ നല്ല  ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

ഈ പാനീയത്തിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മഗ്നീഷ്യവും,  പേശികൾക്ക് അയവ് നൽകാനും, രാത്രിയിൽ സ്വസ്ഥമായ ഉറക്കം നൽകാനും സഹായിക്കും.
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ സി, ഇ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. രുചിയിലും ഗുണവിശേഷങ്ങളിലും ഏറെ കേമനാണ് ഈ ചായ!

ചായ തയ്യാറാകുന്ന വിധം 

ചായക്ക് ആവശ്യമായത്ര വെള്ളം എടുത്ത് തിളപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച വാഴപ്പഴത്തൊലി ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക. ഏകദേശം പത്തു മിനിറ്റ് നേരം ഇങ്ങനെ തിളപ്പിക്കണം. കൂടുതൽ രുചിക്ക് ആവശ്യമെങ്കിൽ കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കാം. ശേഷം ഇവ അരിച്ചു മാറ്റിയ ശേഷം കുടിക്കാം. ( പഴത്തിൽ നിന്നും തൊലി വേർപ്പെടുത്തതിന് മുൻപ് തന്നെ നന്നായി കഴുകിയിരിക്കണം. നന്നായി വൃത്തിയാക്കിയ തൊലി വേണം ഉപയോഗിക്കാൻ.) 

Tags