വായ്‌നാറ്റം ഉണ്ടാകുന്നതിന്റെ കാരണങ്ങളറിയാം
bad breath

പ്രായഭേദമന്യേ ഏവരും അനുഭവിക്കുന്ന പ്രശ്‌നമാണ് വായ്‌നാറ്റമെന്നത്. അതിനെ എങ്ങനെ ഒഴിവാക്കാമെന്ന് വിചാരിച്ച് പലതും ചെയ്തിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. ഹാലിറ്റോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശുചിത്വ ശീലങ്ങളും ഭക്ഷണ രീതിയും തന്നെയാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

വായ്‌നാറ്റം ഉണ്ടാകുന്നതിന് വിദഗ്ധര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്. വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ കഴിക്കുന്നത്, വായിലെ വരള്‍ച്ച, മോണ രോഗം, തൊണ്ടയിലും മൂക്കിലും വരുന്ന വീക്കവും മറ്റ് പ്രശ്‌നങ്ങളും, പുകയില ഉപയോഗം തുടങ്ങിയവയാണ് വായ്‌നാറ്റത്തിനുള്ള പ്രധാന പ്രശ്‌നമായി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഇത് ഭയക്കാനൊന്നുമില്ലെന്നും പരിഹാരമുള്ള പ്രശ്‌നം തന്നെയാണെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.

വായ്‌നാറ്റം മാറ്റാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ചില മാര്‍ഗങ്ങള്‍ അറിയാം. പുതിനയില, ഗ്രാമ്പൂ, ടീ ട്രീ ഓയില്‍, പെരുംജീരകം എന്നിവ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. പുതിനയില ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കുകയും വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. ഗ്രാമ്പൂവിനും ഇതേ ഗുണമാണുള്ളത്.


ഗ്രാമ്പൂ അടങ്ങിയിരിക്കുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലുകള്‍ക്ക് ബലം കിട്ടുവാനും വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുവാനും സഹായിക്കും. ഗ്രാമ്പൂ ഇട്ട ചായ കുടിക്കുന്നതും ഏറെ നല്ലതാണ്. ടീ ട്രീ ഓയില്‍ ഉപയോഗിച്ച് വായ കഴുകുന്നത് ഏറെ പ്രയോജനകരമാണ്. വായ് ദീര്‍ഘ നേരം ഫ്രഷായിരിക്കുന്നതിന് ഇത് സഹായിക്കും. പെരുംജീരകം ചവയ്ക്കുന്നതും വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണ്. ഇത് ഉമിനീര്‍ ഉല്‍പാദിപ്പിക്കുകയും വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.

Share this story