നടുവേദനയാണോ പ്രശ്നം ഈ ഈ പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഹായിക്കുന്ന ഒന്നാണ് കാൽസ്യം .കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്.ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഡി സഹായിക്കും.വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയും. എല്ലുകളില്‍ വേദന, നടുവേദന, മുട്ടുവേദന തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണങ്ങളാണ്.ഇവ ഒഴിവാക്കാൻ കുറച്ച പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം .
തൈര് പതിവായി കുടിക്കുന്നത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പല അണുബാധകളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. തൈരില്‍ ധാരാളം വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. കൂടാതെ വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയും ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരംക്ഷിക്കും.
വിറ്റാമിന്‍ ഡിയുടെയും കാത്സ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന പോഷകങ്ങളുടെയും സ്വാഭാവിക ഉറവിടമാണ് പാല്‍. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടുത്താന്‍ എല്ലാ ദിവസവും പാല്‍ കുടിക്കുന്നത് നല്ലതാണ്.