ഈ ആയുര്‍വേദ മരുന്ന് ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രമുഖ നടന്‍ : നിത്യയൗവ്വനം നല്‍കും, പ്രമേഹ രോഗികള്‍ക്കും ഉത്തമം
varun1

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ രസകരമായ ചില സംഭാഷണങ്ങള്‍ നടത്തി. അനില്‍ കപൂറിനൊപ്പം പ്രത്യക്ഷപ്പെട്ട നടന്‍ വരുണ്‍ ധവാന്‍, ആയുര്‍വേദ ഔഷധമായ അശ്വഗന്ധയെ എങ്ങനെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താം എന്ന് ഷോയുടെ ഒരു സെഗ്മെന്റില്‍ ചോദ്യത്തിന് മറുപടി നല്‍കി.

അശ്വഗന്ധ ഏവരും പരീക്ഷിക്കണമെന്ന് താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നെന്ന് വരുണ്‍ ധവാന്‍ പറഞ്ഞു. ഇതൊരു മികച്ച ഔഷധമാണെന്നും ധവാന്‍ പറയുകയുണ്ടായി. അപ്പോള്‍, അശ്വഗന്ധ ശരിക്കും സഹായിക്കുമോ എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. 100 ശതമാനമെന്ന് ധവാന്‍ മറുപടി നല്‍കി. ഞാനും അത് വാങ്ങുമെന്ന് കരണ്‍ ഉറപ്പുനല്‍കുകയും ചെയ്തു. 

ലൈംഗികതൃഷ്ണ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സസ്യത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും ചില ആയുര്‍വേദ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നുണ്ട്. ലൈംഗികതയെ പലപ്പോഴും സന്താനോത്പാദനമോ ആനന്ദമോ ആയി കണക്കാക്കുമ്പോള്‍, അതിന് കൂടുതല്‍ പ്രാധാന്യമുണ്ട്. കൂടാതെ ഒരാളുടെ സമഗ്രമായ ക്ഷേമത്തില്‍ അത് അവിഭാജ്യ പങ്ക് വഹിക്കുന്നു. ആയുര്‍വേദത്തിലും, ത്രിയോപസ്തംഭം അല്ലെങ്കില്‍ ജീവിതത്തെ പിന്തുണയ്ക്കുന്ന മൂന്ന് തൂണുകളില്‍ ഒന്നാണ് ഇത്. 

''ഭക്ഷണവും ഉറക്കവും പോലെ, ശരിയായ ലൈംഗിക പ്രവര്‍ത്തനത്തെ ആയുര്‍വേദത്തില്‍ പ്രോത്സാഹിപ്പിക്കുന്നു,'' കേരള ആയുര്‍വേദയിലെ ആയുര്‍വേദ ഡോക്ടര്‍ (ബിഎഎംഎസ്) ഡോ അര്‍ച്ചന സുകുമാരന്‍ പറയുന്നു. അവരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന ഓര്‍മ്മശക്തി, ബൗദ്ധിക കഴിവുകള്‍, ദീര്‍ഘായുസ്സ്, ആരോഗ്യം, പോഷണം, ഇന്ദ്രിയങ്ങളുടെ ഉയര്‍ന്ന ഗ്രഹണ ശക്തി എന്നിവയാല്‍ ലൈംഗികബന്ധം ഒരാളെ ദീര്‍ഘകാലം ചെറുപ്പമായി തുടരാന്‍ സഹായിക്കുന്നു.

നിങ്ങളുടെ ചൈതന്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ഔഷധ സസ്യങ്ങളുണ്ട്. വിദഗ്ധര്‍ സൂചിപ്പിക്കുന്നത് അശ്വഗന്ധയാണ്, വിതാനിയ സോംനിഫെറ എന്ന ബൊട്ടാണിക്കല്‍ നാമത്തില്‍ അറിയപ്പെടുന്നത്. ഇന്ത്യന്‍ ജിന്‍സെങ്, വിന്റര്‍ ചെറി എന്നിങ്ങനെ പല പേരുകളിലും ഇതിനെ വിളിക്കുന്നു. 'കുതിര' എന്നര്‍ത്ഥം വരുന്ന 'അശ്വ', 'ഗന്ധം' എന്നര്‍ത്ഥം വരുന്ന 'ഗന്ധ' എന്നീ സംസ്‌കൃത പദങ്ങളില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഇത് കുതിരയുടെ ഊര്‍ജ്ജത്തെയും ചൈതന്യത്തെയും പ്രതീകപ്പെടുത്തുന്നു. മാക്രോ, മൈക്രോ ഘടകങ്ങള്‍, അമിനോ ആസിഡുകള്‍, പെപ്‌റ്റൈഡുകള്‍, ലിപിഡുകള്‍, ന്യൂക്ലിക് ആസിഡുകളുടെ ബേസുകള്‍ എന്നിവയാല്‍ അടങ്ങിയിരിക്കുന്നതിനാല്‍ അശ്വഗന്ധയില്‍ ജൈവശാസ്ത്രപരമായി സജീവമായ പദാര്‍ത്ഥങ്ങളാല്‍ സമ്പന്നമാണെന്ന് ആയുര്‍വേദ വിദഗ്ധര്‍ വിശ്വസിക്കുന്നു.

ഡോക്ടര്‍ അര്‍ച്ചനയുടെ അഭിപ്രായത്തില്‍, ലൈംഗിക പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അശ്വഗന്ധ പോലുള്ള പ്രത്യേക ഹെര്‍ബല്‍ റീജുവനേറ്ററുകള്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ''ബലവും ലൈംഗികതൃഷ്ണയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ശക്തമായ ഒരു സസ്യമാണിത്. അജാക്സ് ക്യാപ്സ്യൂളുകള്‍, അശ്വഗന്ധാദരിഷ്ട, അശ്വഗന്ധാദി ലേഹ്യം എന്നിവ പുരുഷന്മാരില്‍ ചൈതന്യം വീണ്ടെടുക്കുന്നതിനുള്ള മികച്ച ഓപ്ഷനുകളാണ്.'' അവര്‍ പറഞ്ഞു.

അശ്വഗന്ധ ഒരു അഡാപ്‌റ്റോജന്‍ ആണ്, അതായത് ശരീരത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിലൂടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍, അഡാപ്‌റ്റോജന്‍ എന്നതിന്റെ സംസ്‌കൃത പദമാണ് രസായനം. ''ഈ രസായനം നമ്മുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും തലച്ചോറിനെ വിശ്രമിക്കുകയും ചെയ്യുന്നു. സന്ധി വേദന, വീക്കം, ശരീരഭാരം, ക്ഷീണം, പ്രതിരോധശേഷി, ഉത്കണ്ഠ, വിഷാദം എന്നിവ മുതല്‍ ശാരീരിക ശക്തി, ബീജങ്ങളുടെ എണ്ണം, ലൈംഗികശേഷി എന്നിവ മെച്ചപ്പെടുത്തുന്നു, അശ്വഗന്ധ ഇവയ്ക്കെല്ലാം പ്രവര്‍ത്തിക്കുന്നു,' ആയുര്‍വേദ പ്രാക്ടീഷണര്‍ ഡോ ദിക്‌സ ഭാവ്സറും അശ്വിഗന്ധയുടെ ഗുണഗണങ്ങള്‍ വിശദീകരിച്ചു. 

ഡോ ഡിക്‌സ പറയുന്നതനുസരിച്ച്, പ്രമേഹമുള്ള പുരുഷന്മാര്‍ക്ക് (ദീര്‍ഘകാലമായി) സ്റ്റാമിന (ലൈംഗിക ശേഷി), കുറഞ്ഞ ബീജസംഖ്യ, മോശം ബീജത്തിന്റെ ഗുണനിലവാരം എന്നിവയുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അശ്വഗന്ധ ഒരു അത്ഭുതം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉറക്കസമയം ഒരു ടീസ്പൂണ്‍ അളവില്‍ അശ്വഗന്ധ ചൂര്‍ണം ചെറുചൂടുള്ള വെള്ളത്തോടൊപ്പം കഴിക്കുന്നത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. ലൈംഗികശേഷി മെച്ചപ്പെടുത്തുന്നതിനൊപ്പം, ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ''അസൂസ്പെര്‍മിയയും ഒലിഗോസ്‌പെര്‍മിയയും കാരണം വന്ധ്യതയുള്ള പുരുഷന്മാര്‍ക്ക്, അശ്വഗന്ധ മറ്റ് ഔഷധങ്ങളായ കൗഞ്ച് ബീജ്, മ്യൂസ്ലി, ശതാവരി, യസ്തിമധു മുതലായവയുമായി സംയോജിപ്പിക്കുമ്പോള്‍ അതിശയകരമായ ഫലങ്ങള്‍ നല്‍കുന്നു,'' ഡോ ഡിക്‌സ പറഞ്ഞു.

വിഷാദം, ജോലി സമ്മര്‍ദം, ഉത്കണ്ഠ എന്നിവ കാരണം ലൈംഗികത നഷ്ടപ്പെടുന്ന പുരുഷന്മാര്‍ക്ക്, 'ഉറക്കസമയത്ത് പാലില്‍ അശ്വഗന്ധ കഴിക്കുന്നത് മാനസികാവസ്ഥയും ഊര്‍ജ്ജവും ലൈംഗികതൃഷ്ണതയും മെച്ചപ്പെടുത്തും' എന്ന് ഡോ ഡിക്‌സ പരാമര്‍ശിച്ചു.

പാര്‍ശ്വഫലങ്ങളില്ലാതെ ശരിയായ ഗുണങ്ങള്‍ക്കായി ഇത് കഴിക്കുന്നതിന് മുമ്പ് ഒരു ആയുര്‍വേദ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലതെന്നും ഡോ.ഭാവ്‌സര്‍ ഉപദേശിച്ചു.

Share this story