മധുരപലഹാരങ്ങൾക്ക് 'നോ' പറയാം..; പലഹാരങ്ങളിലെ കൃത്രിമമധുരം ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകും

xylitol

മധുരപലഹാരങ്ങൾ തയ്യാറാക്കുമ്പോൾ പഞ്ചസാരയ്ക്കുപകരം വ്യാപകമായി ഉപയോഗിക്കുന്ന സൈലിറ്റോൾ എന്ന കൃത്രിമമധുരം ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ അമിത ഉപയോഗം കാരണമാകുന്നതായാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.  

കൂടാതെ ഇതിന്റെ അമിതമായ ഉപയോഗം സിരകളിലും ധമനികളിലും രക്തയോട്ടം കുറയാൻ ഇടയാക്കുന്നതായും പറയുന്നു. യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിലാണ് പഠനം നടത്തിയത്. സൈലിറ്റോൾ പ്ലേറ്റ്‌ലറ്റ് പ്രവർത്തനങ്ങളെ ബാധിച്ചാണ് രക്തക്കട്ടകൾക്ക് ഇടയാക്കുന്നത്. ഷുഗർ ഫ്രീ എന്ന പേരിലുള്ള പല മധുരപലഹാരങ്ങളിലും ച്യൂയിങ് ഗം പോലുള്ളവയിലും സൈലിറ്റോൾ ഉപയോഗിക്കുന്നുണ്ട്.


 

Tags