പനിയും ജലദോഷവും പ്രതിരോധിക്കാന്‍ ഒരു മികച്ച ഔഷധം ഇതാ

Tomato fever
Tomato fever

മഴക്കാലമായാല്‍ മിക്ക ആളുകള്‍ക്കും പനി ഉറപ്പാണ്.അതുകൊണ്ട് തന്നെ നാട്ടിന്‍ പുറങ്ങളില്‍ പനിക്കൂര്‍ക്കയ്ക്ക് വലിയ ഡിമാന്‍ഡാണ്.പനിയെ പ്രതിരോധിക്കാന്‍ മികച്ച ഔഷധമാണ് പനിക്കൂര്‍ക്ക. കര്‍പ്പൂരവല്ലി, കഞ്ഞികൂര്‍ക്ക എന്നും പനിക്കൂര്‍ക്കയെ അറിയപ്പെടാറുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാന്‍ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂര്‍ക്ക എന്നാണ് പറയപ്പെടുന്നത്.

പനികൂര്‍ക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. പനിക്കൂര്‍ക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയില്‍ കഴിക്കുന്നത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്നു.

കൂടാതെ കഫക്കെട്ട്, വയറു വേദന, ചുമ, നീര്‍ക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്കും പനിക്കൂര്‍ക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാല്‍ കഫക്കെട്ടിന് കുറവുണ്ടാകും. പനിയും ജലദോഷവുമുള്ളവര്‍ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാലും ഉപകാരമാണ്.

Tags