പ്രസവ ശേഷമുള്ള വയര്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത്...

google news
post partum belly
പപ്പായ വണ്ണം കുറയാന്‍ പറ്റിയ ഒരു പഴം ആണ്.

പ്രസവിച്ച എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു വലിയ പ്രശ്‌നമായിരിക്കും പ്രസവശേഷമുള്ള വയറുചാടല്‍. ചില കാര്യങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചാല്‍ വയറു ചാടലും, തടി അനിയന്ത്രിതമായി വര്‍ദ്ധിയ്ക്കുന്നതും തടയാന്‍ കഴിയും.

പുതിന ചട്‌നി ഉണ്ടാക്കി ദിവസവും ചപ്പാത്തിയ്‌ക്കൊപ്പം കഴിയ്ക്കുക. കൂടാതെ പുതിന ഇല ഇട്ട ചായ കുടിയ്ക്കുന്നതും തടി കുറയാന്‍ സഹായിക്കും. പുതിന ഇല ചെറുതായി നുറുക്കി അരച്ച് കുഴമ്പ് രൂപത്തിലാക്കി ദിവസവും മോരിനൊപ്പം ചേര്‍ത്ത് കുടിയ്ക്കുക. കുറച്ച് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഭാരം കുറഞ്ഞതായി തോന്നിത്തുടങ്ങും. നിങ്ങളൂടെ പുറത്ത് ചാടിയ വയറും ഉള്ളിലേയ്ക്ക് വലിയുന്നതായും കാണാം.

ഭക്ഷണം കഴിയ്ക്കുന്നതിനും കുറച്ച് സമയം മുന്‍പ് ക്യാരറ്റ് കഴിയ്ക്കുക. ക്യാരറ്റ് ജ്യൂസും വണ്ണം കുറയാന്‍ സഹായിക്കും. സ്വന്തം വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ എളുപ്പമാര്‍ഗ്ഗം ഗവേഷകര്‍ പോലും സമ്മതിക്കുന്നതാണ്.

അരസ്പൂണ്‍ പെരും ജീരകം ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് 10 മിനിട്ട് അടച്ച് വയ്ക്കുക. അതിന് ശേഷം ഈ വെള്ളം കുടിയ്ക്കുക. തുടര്‍ച്ചയായി 3 മാസം ഇങ്ങനെ വെള്ളം കുടി ച്ചാല്‍ വണ്ണം കുറയും.

പപ്പായ വണ്ണം കുറയാന്‍ പറ്റിയ ഒരു പഴം ആണ്. ഏത് കാലാവസ്ഥയിലും ലഭിക്കുന്ന ഈ പഴം എത്ര കഴിയ്ക്കുന്നോ അത്രയും ഗുണകരം തന്നെ. തുടര്‍ച്ചയായി പപ്പായ ദീര്‍ഘനാള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും.

തൈരും മോരും കഴിയ്ക്കുന്നത് ശരീരഭാരം കുറയാന്‍ ഗുണകരം ആണ്. നെല്ലിക്കയും, മഞ്ഞളും ഒരേ അളവില്‍ എടുത്ത് പൊടിച്ച് കുഴമ്പാക്കി ദിവസവും മോരില്‍ ചേര്‍ത്ത് കുറിയ്ക്കുക. വയറില്‍ അടിഞ്ഞ് കൂറ്റുന്ന കൊഴുപ്പ് കുറയും.

ശാസ്ത്രപഠനങ്ങളുടെ അടിസ്ഥാനത്തില്‍ പച്ചമുളക് കഴിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കും എന്നാണ്. എരുവ് കഴിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ആവശ്യത്തിന് ചേര്‍ത്ത് കഴിയ്ക്കുക.

പച്ചമരുന്ന് കടകളില്‍ ലഭിയ്ക്കുന്ന കടലാടി ഒരു ആയുര്‍വ്വേദ ഔഷധമാണ്. ഇത് മണ്‍ചട്ടിയില്‍ വറുത്ത് പൊടിച്ച് ദിവസവും 2 നേരം ചൂര്‍ണ്ണ രൂപത്തില്‍ കഴിയ്ക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.

Tags