രാത്രിയിലെ അമിത വിശപ്പ് നിയന്ത്രിക്കാന്‍ ഇവ പരീക്ഷിച്ചോളൂ..

google news
Lose Weight

രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. രാത്രിയിലുണ്ടാകുന്ന വിശപ്പ് പലപ്പോഴും അനാരോഗ്യകരമായ സ്നാക്സ് വലിച്ചു വാരി തിന്നാന്‍ ഇടയാക്കും. രാത്രിയിലെ വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ആരോഗ്യകരമായ ചില ബദലുകള്‍ ഇവയാണ്

1. ഗ്രീക്ക് യോഗര്‍ട്ട്

ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയുമുള്ള യോഗര്‍ട്ട് കഴിക്കുന്നത് വയര്‍ നിറഞ്ഞതായ പ്രതീതി ഉണ്ടാക്കും. ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാനും ഇത് സഹായകമാണ്.

2. പീനട്ട് ബട്ടറും ബ്രഡും

പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ ഉറക്കം വരാന്‍ സഹായിക്കുന്ന പ്രോട്ടീനാണ്. കൊഴുപ്പിനെ കത്തിച്ച് പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കുന്നു.

3. കോട്ടേജ് ചീസ്

രാത്രി മുഴുവന്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാന്‍ കോട്ടേജ് ചീസ് സഹായിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ ഭക്ഷണവിഭവവും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

4. വാഴപ്പഴം

പീനട്ട് ബട്ടര്‍ പോലെ ട്രിപ്റ്റോഫാന്‍ ധാരാളം അടങ്ങിയ വാഴപ്പഴവും ഉറക്കം വരാന്‍ സഹായിക്കുന്നു. അമിതമായ വിശപ്പിനെ അടക്കാനും പഴം സഹായിക്കും.

5. ബദാം

ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബദാം ഭാരം കുറയാന്‍ സഹായിക്കും. ബോഡി മാസ് ഇന്‍ഡെക്സ് നിലനിര്‍ത്താനും ബദാം സഹായകമാണ്.

6. ചെറിപ്പഴം

വിശപ്പ് വരുമ്പോള്‍ എന്തെങ്കിലും മധുരം കഴിക്കാനാണ് ശരീരം ഇഷ്ടപ്പെടുന്നത്. ഇത് അടക്കാന്‍ ചെറിപ്പഴം ബെസ്റ്റാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന മെലട്ടോണിന്‍ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ്.

7. പ്രോട്ടീന്‍ ഷേക്ക്

ജിമ്മില്‍ പോകുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് പ്രോട്ടീന്‍ ഷേക്ക്. രാത്രിയില്‍ വിശന്നിട്ട് ഉറക്കം വരാത്തവര്‍ക്കും പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമായ ബദല്‍ ഭക്ഷണമാണ്. ഉറക്കത്തെ നിയന്ത്രിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ഷേക്ക് ഉത്തമമാണ്.

Tags