വൃക്കരോഗത്തിന്റെ ചില സൂചനകൾ

google news
kidney
കാലുകളിലും കണങ്കാലുകളിലും വീക്കം കാണപ്പെടുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.

ക്ഷീണം: ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ ക്ഷീണിതനാണെങ്കിൽ, ഒരുപക്ഷേ വൃക്ക രോ​ഗത്തിന്റെ ലക്ഷണമാകാം. ഈ അടയാളം ആശങ്കാജനകമാണ്, ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ആരോ​ഗ്യവിദ​ഗ്ധനെ കണ്ട് കൃത്യമായ പരിശോധകൾ നടത്തണം.

വിശപ്പില്ലായ്മ: നിങ്ങൾക്ക് വിശപ്പില്ലായ്മ തോന്നുന്നുവെങ്കിൽ അത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി, വൃക്കരോഗമുള്ള ആളുകൾക്ക് ഈ ലക്ഷണം അനുഭവപ്പെടുന്നു.

വീർത്ത കാലുകളും കണങ്കാലുകളും: കാലുകളിലും കണങ്കാലുകളിലും വീക്കം കാണപ്പെടുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഒരു കാരണവശാലും ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

വീർത്ത കണ്ണുകൾ: കണ്ണുകളിൽ വീക്കം ഉണ്ടാകുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് കൃത്യമായ പരിശോധനകൾ നടത്തുക.

വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം: വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനനുസരിച്ച് വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നു, ഇത് ചർമ്മത്തിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാക്കുന്നു.

മൂത്രത്തിന്റെ ആവൃത്തിയിലെ മാറ്റങ്ങൾ: മൂത്രത്തിന്റെ അളവ് വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മൂത്രത്തിന്റെ അളവ് കുറഞ്ഞേക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടാം, പ്രത്യേകിച്ച് രാത്രിയിൽ. മൂത്രത്തിന്റെ അളവും മൂത്രമൊഴിക്കുന്നതിന്റെ ഇടവേളകൾ കുറയുന്നതും വൃക്കരോ​ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം: വൃക്കരോഗത്തിന്റെ ഒരു അടയാളം ഉയർന്ന രക്തസമ്മർദ്ദമാണ്. ഹൈപ്പർടെൻഷൻ വൃക്കരോ​ഗത്തിന്റെ ഒരു പ്രധാന ലക്ഷണമായാണ് ആരോ​ഗ്യ വിദ​ഗ്ധർ വിലയിരുത്തുന്നത്.

Tags