സൺ ടാൻ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ

suntan
സൂര്യപ്രകാശം ഏൽക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികളിലേക്കും നാം സമ്പർക്കം പുലർത്തുന്നു. അതിനാൽ, അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ മെലാനിൻ ചർമ്മകോശങ്ങളുടെ ഉപരിതലത്തിലേക്ക്

സൂര്യപ്രകാശം കൂടുതൽ നേരം ചർമത്തിൽ ഏൽക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ്. നമ്മുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശരീരത്തിന്റെ മാർഗമാണ് ടാനിംഗ്.

സൂര്യപ്രകാശം ഏൽക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികളിലേക്കും നാം സമ്പർക്കം പുലർത്തുന്നു. അതിനാൽ, അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ മെലാനിൻ ചർമ്മകോശങ്ങളുടെ ഉപരിതലത്തിലേക്ക് മാറ്റി അവയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ചില പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ സൺ ടാൻ എളുപ്പം അകറ്റാം..

നാരങ്ങ... പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ.  ഇതിലെ ഉയർന്ന അളവിലുള്ള സിട്രിക് ആസിഡും വിറ്റാമിൻ സിയും ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാനും ടാനിന് കാരണമാകുന്ന മെലാനിൻ നീക്കം ചെയ്യാനും സഹായിക്കുന്നു.

കറ്റാർവാഴ ജെൽ...തിളങ്ങുന്ന ആരോഗ്യമുള്ള ചർമ്മത്തിന്റെ കാര്യത്തിൽ കറ്റാർവാഴ മികച്ചതാണ്. ഇതിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തെ തണുപ്പിക്കുകയും ടാൻ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

Share this story