നാച്വറൽ ആയി ആര്‍ത്തവം വൈകിപ്പിക്കാം..എങ്ങനെയെന്നല്ലേ..
periods
എന്തെങ്കിലും വിശേഷദിവസങ്ങളിലോ ഉൽസവ സമയങ്ങളിലോ യാത്ര പോകുമ്പോഴോ ഒക്കെയാകും ആർത്തവത്തിന്റെ അപ്രതീക്ഷിത കടന്നു വരവ്. വയറുവേദന, അസ്വസ്ഥത ഇതെല്ലാം ഒപ്പം വരും. ഇങ്ങനെയുള്ള ദിവസങ്ങളിൽ അഞ്ചോ ആറോ ദിവസം ആർത്തവം വൈകിപ്പിക്കാൻ നമ്മളിൽ പലർക്കും ആഗ്രഹമുണ്ടാകും.

എന്തെങ്കിലും വിശേഷദിവസങ്ങളിലോ ഉൽസവ സമയങ്ങളിലോ യാത്ര പോകുമ്പോഴോ ഒക്കെയാകും ആർത്തവത്തിന്റെ അപ്രതീക്ഷിത കടന്നു വരവ്. വയറുവേദന, അസ്വസ്ഥത ഇതെല്ലാം ഒപ്പം വരും. ഇങ്ങനെയുള്ള ദിവസങ്ങളിൽ അഞ്ചോ ആറോ ദിവസം ആർത്തവം വൈകിപ്പിക്കാൻ നമ്മളിൽ പലർക്കും ആഗ്രഹമുണ്ടാകും.

ഗുളിക കഴിച്ച്, ആർത്തവം നീട്ടി വയ്ക്കാമെങ്കിലും ഇതിന് പാർശ്വഫലങ്ങൾ ഉണ്ടാകും. ചില വീട്ടുമരുന്നുകളിലൂടെ തികച്ചും നാച്വറൽ ആയി ആർത്തവം വൈകിപ്പിക്കാം. എന്തൊക്കെയാണ് ആ മാർഗങ്ങൾ എന്നു നോക്കാം.

∙ എരിവ് കുറയ്ക്കാം

സുഗന്ധവ്യഞ്ജനങ്ങൾ മിക്കതും ആർത്തവചക്രം നേരത്തെയാകാൻ നല്ലതാണെന്നു പറയാറുണ്ട്. എരിവ് കൂടിയ ഭക്ഷണങ്ങളും ഇതിനു കാരണമാകാം. ആർത്തവം നേരത്തെ വരാതിരിക്കാനും അഞ്ചോ ആറോ ദിവസം വൈകിപ്പിക്കാനും അധികം എരിവുള്ള ഭക്ഷണം ഒഴിവാക്കാം.

∙ കറുവപ്പട്ട

എല്ലാ വീടുകളിലും ഉള്ള ഒന്നാണ് കറുവപ്പട്ട. കറികൾക്ക് രുചിയും ഗന്ധവും കൂട്ടാൻ ചേർക്കുന്ന ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ ശരീരതാപനില കൂട്ടുകയും ആർത്തവം നേരത്തെയാക്കുകയും ചെയ്യും. ആർത്തവം വൈകിപ്പിക്കണമെങ്കിൽ കറുവപ്പട്ട ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കാം.

∙ കടുക്

ആർത്തവം വൈകിപ്പിക്കാൻ ചിലയിനം സീഡുകൾക്ക് കഴിവുണ്ട്. ഉദാഹരണത്തിന് കടുക്. ഒരു ടേബിൾസ്പൂൺ കടുക് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ആർത്തവത്തീയതിക്ക് മുൻപുള്ള ഒരാഴ്ച ഇതുപോലെ െചയ്യുക.

∙ പയർ വർഗങ്ങൾ

വറുത്ത പയർവർഗങ്ങൾ ആർത്തവം വൈകിപ്പിക്കും. ചെറിയ ഒരളവ് വറുത്ത പയർ പത്തു ദിവസം തുടർച്ചയായി കഴിക്കാം. ഇത് ആർത്തവം വൈകിപ്പിക്കും. കഴിക്കുന്ന പയറിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം. കാരണം കൂടിയ അളവിൽ പയർ കഴിച്ചാൽ അത് വായുക്ഷോഭത്തിനും മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

∙ തിരുമ്മൽ

അടിവയർ തിരുമ്മുന്നത് ആർത്തവ വേദന അകറ്റാനും ആർത്തവം വൈകിപ്പിക്കാനും സഹായിക്കും. ഏതെങ്കിലും എസെൻഷ്യൽ ഓയിലോ ക്രീമോ ഉപയോഗിച്ച് വയർ തടവുന്നത് പേശികളെ റിലാക്സ് ചെയ്യിക്കുകയും ശരീരത്തിൽ രക്തസ്രാവം സുഗമമാക്കുകയും ചെയ്യാൻ സഹായിക്കും. ആർത്തവ ദിനത്തിന് ഒരാഴ്ച മുൻപ് പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലപ്രദമാണ്.

Share this story