ശൈത്യകാലത്ത് വെള്ളരിക്ക കഴിക്കുന്നത് നല്ലതാണോ?
cucumber

എല്ലാ കാലാവസ്ഥയിലും വെള്ളരിക്ക കഴിക്കാവുന്നതാണ്. എന്നിരുന്നാലും, ശൈത്യകാലത്ത് അവയുടെ ഉപയോഗത്തെ സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ സജീവമാണ്. ആയുർവേദം വ്യക്തമാക്കുന്നത് അനുസരിച്ച് വെള്ളരിക്കയ്ക്ക് മൂന്ന് പ്രധാന ഗുണങ്ങളുണ്ട്- തണുപ്പിക്കൽ, രോഗമുക്തി, കഷായ ​ഗുണം എന്നിവയാണ് അവ. ഇത് സസ്യാധിഷ്ഠിത ഭക്ഷ്യവസ്തുവാണ്, അതായത് അതിന്റെ എല്ലാ ഗുണങ്ങളും ജൈവമാണ്.

ശരീരത്തെ തണുപ്പിക്കാനും ചർമ്മത്തിൽ ഏതെങ്കിലും മരുന്നിനോടുള്ള അലർജി മൂലമുണ്ടാകുന്ന പൊള്ളൽ, മുഖക്കുരു, തിണർപ്പ് എന്നിവ ചികിത്സിക്കാനും വെള്ളരിക്ക സഹായിക്കുന്നു. ശരീരത്തിലെ കഫം-പിത്തം-വാതം എന്നീ മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കാനും ശരീരത്തിലെ ജലാംശം മികച്ചതായി നിലനിർത്താനും വെള്ളരിക്ക മികച്ചതാണ്. എന്നാൽ, വെള്ളരിക്ക ശരീരത്തെ തണുപ്പിക്കുന്ന ഒരു ഭക്ഷണപഥാർത്ഥമായതിനാൽ ശൈത്യകാലത്ത് ഇത് കഴിക്കുന്നത് അഭികാമ്യമല്ല.

ശൈത്യകാലത്ത് സാധാരണയായി പലർക്കും ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർ വെള്ളരിക്ക കഴിക്കുന്നത് നല്ലതല്ല. കാരണം, ഇതിന് പ്രകൃതിദത്തമായി ശരീരത്തെ തണുപ്പിക്കാനുള്ള ഗുണങ്ങൾ ഉള്ളതിനാൽ ചൂട് ആവശ്യമുള്ളപ്പോൾ ഇത് നിങ്ങളുടെ ശരീരത്തെ വീണ്ടും തണുപ്പിക്കുന്നു. ശൈത്യകാലത്ത് വെള്ളരിക്ക കഴിക്കുകയോ അതിന്റെ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ കഫത്തിന്റെ അളവ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. ശൈത്യകാലത്തും ഭക്ഷണത്തിൽ നിന്ന് വെള്ളരിക്ക ഒഴിവാക്കാനാവാത്ത ഒരാളാണ് നിങ്ങളെങ്കിൽ, ഇത് പകൽ സമയത്ത് കഴിക്കാൻ ശ്രമിക്കുക. ശരീരത്തിന്റെ സ്വാഭാവിക ഊഷ്മാവ് കാരണം പകൽ സമയത്ത് കുക്കുമ്പർ കഴിക്കുന്നത് ശൈത്യകാലത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Share this story