തലവേദന മാറുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
Headaches

വിട്ടുമാറാത്ത തലവേദന പലരെയും അകറ്റുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. തലവേദനയിൽ നിന്നും രക്ഷ നേടാൻ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ, തലവേദന പെട്ടെന്ന് വിട്ടുമാറാനുളള ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.

സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിനുപകരം തലവേദനയുള്ളവർ ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. നാരങ്ങാനീരിൽ ഇന്തുപ്പ് ചേർത്ത് കഴിച്ചാൽ തലവേദന വേഗത്തിൽ മാറിക്കിട്ടും.തലവേദനയുള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ചായ, കോഫി, പ്രിസർവ് ചെയ്ത് നട്സ്, പൊട്ടറ്റോ ചിപ്സ് എന്നിവ പരമാവധി ഒഴിവാക്കണം. കൂടാതെ, ധാന്യങ്ങൾ, ഇലക്കറികൾ, മുട്ട, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ തലവേദനയിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.

Share this story