ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ...?
gf

പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. 

സാധാരണ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ്  കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 

പലപ്പോഴും പ്രമേഹ രോഗികള്‍ക്കുള്ള സംശയമാണ് ഈന്തപ്പഴം കഴിക്കാമോ എന്നത്.  ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഈന്തപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ്  (GI) കുറവാണ്. അതിനാല്‍ ദിവസവും രണ്ട് മുതല്‍ മൂന്ന് ഈന്തപ്പഴം വരെയൊക്കെ കഴിക്കാം. എന്നിരുന്നാലും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം കൂടി ചോദിക്കുന്നത് നല്ലതാണ്.

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. വണ്ണം കുറയ്ക്കുന്നതിനും അതുവഴി കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈന്തപ്പഴം സഹായകമാണ്.

ഈന്തപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിന്റെ വികാസത്തിന് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. 

ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. 

Share this story