പുരുഷന്മാരിലെ അര്‍ബുദ നിരക്കില്‍ 84 ശതമാനം വര്‍ധന; 25 വര്‍ഷത്തിനുള്ളില്‍ മരണം ഇരട്ടിയാകുമെന്ന് പഠനം

smoke
smoke

പുരുഷന്മാരില്‍ അര്‍ബുദ കേസുകള്‍ ക്രമതാതീതമായി വര്‍ധിക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജേണലില്‍ പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ആഗോളതലത്തില്‍ 84 ശതമാനം വര്‍ധനയുടെ സാധ്യതയാണ് പറയുന്നത്. അതായത് 2022 ലെ 1.03 കോടിയിൽനിന്ന് 2050-ല്‍ 1.9 കോടി ആയി ഉയരാം.

പുരുഷന്മാര്‍ക്കിടയിലെ അർബുദസംബന്ധമായ മരണവും ഏകദേശം ഇരട്ടിയായി പ്രവചിക്കപ്പെടുന്നു, 2022-ല്‍ 54 ലക്ഷത്തില്‍ നിന്ന് 2050-ല്‍ 1.05 കോടിയായി 93 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. 185 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍നിന്നുമുള്ള ജനസംഖ്യ ഡേറ്റ ഉപയോഗിച്ച് 30 തരം അര്‍ബുദങ്ങളാണ് ഗവേഷകര്‍വിശകലനം ചെയ്തത്.

സ്ത്രീകളെ അപേക്ഷിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ഉയര്‍ന്ന ഉപഭോഗമാണ് പുരുഷന്മാരില്‍ അര്‍ബുദവും അനുബന്ധ മരണങ്ങളും കൂടുതലാകാൻ കാരണമെന്ന് പഠനം പറയുന്നു. 2022-ല്‍ 30 തരം അര്‍ബുദങ്ങള്‍ പരിശോധിക്കുകയും ഇതിന്‌റെ അടിസ്ഥാനത്തില്‍ 2050-ലേക്കുള്ള കണ്ടെത്തലുകള്‍ പ്രവചിക്കുകയുമായിരുന്നു. അതേസമയം, പ്രായവും രാജ്യവും അനുസരിച്ച് പുരുഷന്മാരുടെ അര്‍ബുദത്തിലെ വ്യത്യാസം മനസിലാക്കാനുള്ള ആഗോളവിവരങ്ങളുടെ അഭാവവും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

Tags