ഈ 7 സൂപ്പർ ഫുഡുകൾ വൃക്കകളുടെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ..

kidney

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്ക ‍രോഗത്തിന്റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാൽ തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. 

മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. മോശം ഭക്ഷണ ശീലങ്ങൾ നിങ്ങളുടെ CKD (chronic kidney disease) സാധ്യത വർദ്ധിപ്പിക്കുന്നു. ചില ഭക്ഷണങ്ങൾ കിഡ്‌നിക്ക് നല്ലതായതിനാൽ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...

ഒന്ന്...

മത്സ്യം പ്രോട്ടീൻ സമ്പുഷ്ടമാണ്. നാഷണൽ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ഒമേഗ - 3 കൊഴുപ്പുകൾ രക്തത്തിലെ കൊഴുപ്പിന്റെ അളവ് (ട്രൈഗ്ലിസറൈഡുകൾ) കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

രണ്ട്...

നാരുകൾ, വിറ്റാമിൻ സി, കെ എന്നിവയും അതിലേറെ പൊട്ടാസ്യവും സോഡിയവും സമ്പന്നമാണ് ക്യാബേജ്.  കിഡ്നി തകരാർ പരിഹരിക്കാൻ ക്യാബേജ് സഹായകമാണ്.

മൂന്ന്...

മൂത്രനാളിയിലെ അണുബാധ തടയാൻ ക്രാൻബെറി സഹായിക്കുന്നു. ക്രാൻബെറികൾ പതിവായി കഴിക്കുന്നത് അണുബാധ തടയാൻ സഹായകമാണ്. കൂടാതെ, ക്രാൻബെറികളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അത് വീക്കം ചെറുക്കാൻ സഹായിക്കും. മാത്രമല്ല അവയ്ക്ക് ഹൃദയത്തിന്റെയും ദഹനത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയും. 

നാല്...

ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ഫൈബറും അടങ്ങിയ ബ്ലൂബെറി എല്ലായിടത്തും ആരോഗ്യകരമാണ്. അവർ വീക്കം കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

അഞ്ച്...

ആന്റിഓക്‌സിഡന്റുകളാലും ആരോഗ്യകരമായ ഫാറ്റി ആസിഡുകളാലും സമ്പന്നമായ ഒലിവ് ഓയിൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കും. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഒരു പഠനത്തിൽ, ഒലിവ് ഓയിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡിമെൻഷ്യ, ചിലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തി.

ആറ്...

വെളുത്തുള്ളിയിൽ അലിസിൻ എന്ന പ്രത്യേക സംയുക്തം അടങ്ങിയിട്ടുണ്ട്. CKD ഉള്ള ആളുകൾക്ക്, വെളുത്തുള്ളിയിൽ കാണപ്പെടുന്ന ഒരു സജീവ സംയുക്തമായ അല്ലിസിൻ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഫലപ്രദമായി പ്രവർത്തിക്കുന്നു. 

ഏഴ്...

വിറ്റാമിനുകൾ ബി 6, സി, മാംഗനീസ്, കോപ്പർ തുടങ്ങിയ പ്രധാന പോഷകങ്ങൾ സവാളയിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ശരീരത്തെ ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന ക്വെർസെറ്റിൻ എന്ന രാസവസ്തുവും ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന ഓർഗാനിക് സൾഫർ സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.

Share this story