ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഈ പലഹാരം നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
Nov 16, 2024, 12:40 IST
ചേരുവകള്‍
ഉഴുന്ന് – 1കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തൈര് – 1/2 ലിറ്റര്‍
വറുത്തിടാന്‍
കടുക് – 1/2 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂണ്‍
കറിവേപ്പില
മുളക് – 2
പച്ചമുളക് – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
ആദ്യം ഉഴുന്നു വട ഉണ്ടാക്കുക.
അതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തില്‍ വടയിട്ടു 10 മിനിറ്റു മാറ്റി വയ്ക്കുക.
തൈര് നന്നായി ഉടച്ചെടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിനു ശേഷം അതില്‍ ഉഴുന്നുവട വെള്ളത്തില്‍ നിന്നും എടുത്തു നന്നായി വെള്ളം കളഞ്ഞതിനു ശേഷം തൈരില്‍ ഇട്ട് നന്നായി യോജിപ്പിക്കുക.
അവസാനം വറുത്തിടുക.