ഹെൽത്തി ഗോതമ്പു പായസം തയ്യാറാക്കാം

google news
payasam8

 നുറുക്ക് ഗോതമ്പ് -3/4 cup
ചൗവ്വരി -1/4 cup
ഒന്നാംപാൽ -1 cup
രണ്ടാംപാൽ -2 cup
ശർക്കര ഉരുക്കിയത് -250 gm
നെയ്യ്
അണ്ടിപ്പരിപ്പ്
കിസ്മിസ്
ഏലക്കാപ്പൊടി -1/2 tspn
ചുക്കും ജീരകവും പൊടിച്ചത് -1/2 tspn
നുറുക്ക് ഗോതമ്പ് നന്നായി കഴുകിയിട്ട് 1/2 മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കുക .അതിനു ശേഷം നുറുക്ക് ഗോതമ്പും കഴുകിയെടുത്ത ചൗവ്വരിയും കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക .അതിനുശേഷം ഉരുക്കിയ ശർക്കര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .അതിലൊട്ട് 1/2 ഏലക്കാപൊടിയും അല്പം നെയ്യും കൂടി ചേർത്ത് കൊടുക്കുക .അതിനുശേഷം രണ്ടാം പാൽ ചേർത്ത് നന്നായി കുറുക്കിയെടുക്കുക .എന്നിട്ട് ഒന്നാംപാൽ ചേർത്ത് നന്നായി ചൂടാക്കി വാങ്ങുക .അതിലൊട്ട് ചുക്കും ജീരകവും പൊടിച്ചതും നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും കൂടി ചേർത്ത് നന്നായി ഇളക്കുക .ചൂട് ആറിയതിനു ശേഷം പായസം വിളമ്പാവുന്നതാണ് .

Tags