തണ്ണിമത്തന്‍ തൊണ്ട് കൊണ്ട് തയ്യാറാക്കാം ഒരടിപൊളി പച്ചടി..

google news
pachadi

ആവശ്യമായവ 

തണ്ണിമത്തന്‍ തൊണ്ട് : 300 ഗ്രാം
തൈര് : അരക്കപ്പ്
തേങ്ങ : നാല് ടേബിള്‍ സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
പച്ചമുളക് : രണ്ട്
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : രണ്ട് വീതം, താളിക്കാന്‍

തയ്യാറാക്കുന്നവിധം

തണ്ണിമത്തന്‍ തൊലികളഞ്ഞ്, ഉള്ളിലെ ചുവന്ന ഭാഗവും മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് ഇത് വഴറ്റുക. ഇതിലേക്ക് ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. 

അതേസമയം തേങ്ങ, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ശേഷം നന്നായി വെന്ത തണ്ണിമത്തൻ തൊണ്ടിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളയ്ക്കും മുൻപ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം. 

Tags