വിഷു പുലരിയിൽ തയ്യാറാക്കാം മധുരമൂറും വിഷുക്കട്ട..

google news
vishukkatta

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. വിഷു ആഘോഷങ്ങൾക്ക് മധുരം പകരാൻ രാവിലെ പ്രാതലായി വിഷുക്കട്ട തയ്യാറാക്കാം. തൃശൂരിൽ വിഷു ദിനത്തിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേക വിഭവമാണ് വിഷുക്കട്ട. ഉണക്കല്ലരി, നാളികേര പാൽ, ജീരകം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ശർക്കര പാനി ചേർത്ത് കഴിക്കാം.

ആവശ്യമായവ 

ഉണക്കല്ലരി / പച്ചരി - 2 ഗ്ലാസ്സ്
കട്ടി കുറഞ്ഞ തേങ്ങ പാൽ - 8 ഗ്ലാസ്സ്( രണ്ടാം പാൽ)
കട്ടിയുള്ള തേങ്ങ പാൽ - 2 ഗ്ലാസ്സ് ( ഒന്നാം പാൽ)
ജീരകം - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉണക്കല്ലരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം മാറ്റിവയ്ക്കുക. ചൂടായ പാനിലേക്ക് രണ്ടാം പാൽ ഒഴിക്കുക. തിളച്ചു വരുമ്പോൾ അരി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. കുറുകി വരുന്ന കൂട്ടിലേക്ക് ആവശ്യത്തിന്  ഉപ്പ് ചേർക്കുക.

അരി നല്ലവണ്ണം വെന്തുകഴിയുമ്പോൾ ഒന്നാം പാൽ ചേർക്കാം. ജീരകവും കൂടി ചേർത്ത് പാൽ വറ്റിച്ചെടുക്കാവുന്നതാണ്. പാൽ വറ്റി കട്ടിയായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ചൂടാറിയതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. 

ശർക്കര പാനി, പഞ്ചസാര എന്നിവയ്‌ക്കൊപ്പം കഴിച്ചാൽ സ്വാദ് കൂടും. 

Tags