കുറച്ച് ചേരുവകൾ കൊണ്ട് വിഷുവിനു അടിപൊളി പായസം തയ്യാറാക്കാം

unakkalari payasam

 ചേരുവകൾ

ഉണക്കലരി                                     -  250 ഗ്രാം
തേങ്ങ                                               - ഒരെണ്ണം ചിരകിയത്
ശർക്കര                                            - 500 ഗ്രാം
പാൽ                                                 - ഒരു ലിറ്റർ
ഏലക്ക പൊടി                               - ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

ഉണക്കലരി വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി കഴുകി വൃത്തിയാക്കി, തേങ്ങയും ചേർത്ത് തരു തരുപ്പായി അരച്ച് എടുക്കുക. ശർക്കര കുറച്ചു വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക. ഒരു ഉരുളി വച്ചു ചൂടാകുമ്പോൾ അതിലേക്കു അരച്ച അരിയും തേങ്ങയും ചേർത്തു തീ കുറച്ചു വച്ചു കട്ട കെട്ടാതെ ഇളക്കി കൊടുത്തു പാകത്തിന് വേകുന്ന വരെ ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കുക. അതിനു ശേഷം ഉരുക്കിയ ശർക്കരയും പാലും ചേർത്ത് തിളച്ചു കുറുകി വരുമ്പോൾ അതിലേക്കു ഏലക്ക പൊടി കൂടെ ചേർത്ത് അരച്ച പായസം തയാറാക്കി എടുക്കാം

Tags