ചോറിനൊപ്പം നൽകിയാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ കറി
ചേരുവകൾ :-
വെണ്ടക്ക മുറിച്ചത് - 1 കപ്പ്
സവാള അരിഞ്ഞത് - 1 കപ്പ്
തക്കാളി അരച്ചത് - 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2
മുളക്പൊടി - 1 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
ഗരം മസാല - അരടീസ്പൂൺ
ചെറിയ ജീരകം- അരടീസ്പൂൺ
പട്ട - ഒരു ചെറിയ കഷ്ണം
ഗ്രാമ്പു - 2
ഏലയ്ക്ക - 2
വഴനയില - 1
തൈര് - അരകപ്പ്
ഫ്രഷ് ക്രീം / തേങ്ങാപാൽ - അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 3 ടേബിൾസ്പൂൺ മല്ലിയില, കസൂരിമേത്തി - ഒരു നുള്ള്
പഞ്ചസാര - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം :-
ഒരു പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചു വെണ്ടയ്ക്ക ഷാലോ ഫ്രൈ ചെയ്ത് മാറ്റി വെയ്ക്കുക. മറ്റൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് പട്ട , ഗ്രാമ്പു , ഏലയ് , വഴനയില, ജീരകം എന്നിവ ചേർത്തു മൂപ്പിച്ചെടുക്കുക, ഇതിലേക്കു സവാള അരിഞ്ഞത് , പച്ചമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു നന്നായി വഴറ്റിയെടുക്കുക.
തക്കാളി അരച്ചത് ചേർത്തു തിളയ്ക്കുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി , മല്ലിപൊടി, ഗരം മസാല ഉപ്പ് എന്നിവ ചേർത്തു വഴറ്റുക, മസാലയുടെ പച്ചമണം മാറുമ്പോൾ തൈര് ചേർത്തു കൊടുക്കുക, ഒന്നിളക്കി ഫ്രൈ ചെയ്ത വെണ്ടയ്ക്ക ചേർത്തു തിളപ്പിക്കുക, ഫ്രഷ് ക്രീം , കസൂരിമേത്തി , പഞ്ചസാര ചേർത്തു കൊടുക്കുക , മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം .