ക്രിസ്പി വെജിറ്റബിള്‍ സമൂസ ; ഈസി റെസിപ്പി
ചേരുവകള്‍
മൈദ – 250 ഗ്രാം
നെയ്യ് – 80 ഗ്രാം
പച്ചമുളക് -10 എണ്ണം
സവാള -2 എണ്ണം
കടുക് -1 സ്പൂണ്‍
ഉരുളക്കിഴങ്ങ – 3 എണ്ണം
നാരങ്ങ – പകുതി
മഞ്ഞള്‍പ്പൊടി -1 നുള്ള്
എണ്ണ – 250 ഗ്രാം
ഉപ്പ് -1 നുള്ള്
വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
മൈദ നെയ്യുമായി യോജിപ്പിച്ച് വെള്ളം ചേര്‍ത്ത് റൊട്ടി പരുവത്തില്‍ നനച്ച ശേഷം അര മണിക്കൂര്‍ വെയ്ക്കുക.
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. പച്ചമുളകും സവാളയും ചെറുതായി
അരിയുക. ചീനച്ചട്ടിയില്‍ കുറച്ചു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച ശേഷം ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വഴറ്റി നാരങ്ങാനീര് ചേര്‍ക്കുക.നന്നായി വെന്ത ശേഷം ഇളക്കി വാങ്ങി വെ്ക്കുക.
നേരത്തെ തയ്യാറാക്കി വെച്ച മാവ് നന്നായി കുഴച്ച് ഇടത്തരം ഉരുളകളാക്കുക. ഓരോ ഉരുളയും രണ്ടായി മുറിച്ച് ത്രികോണ രൂപത്തിലാക്കി ഉള്ളില്‍ ഉരുളക്കിഴങ്ങ് മിശ്രിതം നിറച്ച ശേഷം അരിക് കൂട്ടിച്ചേര്‍ത്ത് എണ്ണയില്‍ വറുത്തു കോരുക. ക്രിസ്പി സമൂസ റെഡി. ഇനി ഇഷ്ടമുള്ള സോസ് ഒഴിച്ച് ചൂടോടെ കഴിക്കാം.