ഒരു വെറൈറ്റി രസം റെസിപ്പി ഇതാ

tomato rasam

ചേരുവകള്‍

തക്കാളി – 2 എണ്ണം ( പഴുത്തത് )

വാളന്‍ പുളി – ഒരു നാരങ്ങാ വലുപ്പത്തില്‍ ഉള്ളത് 1/2 ഗ്ലാസ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞെടുത്തത്

വെള്ളം – 2 കപ്പ്

കുരുമുളകു പൊടി – 1 ടേബിള്‍സ്പൂണ്‍

ജീരകപ്പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

കായം – 1/2 ടീസ്പൂണ്‍

പച്ചമുളക് – 4 എണ്ണം

വെളുത്തുള്ളി – 4 അല്ലി

കറിവേപ്പില – 4 തണ്ട്

വറ്റല്‍ മുളക് – 3 എണ്ണം

വെളിച്ചെണ്ണ / ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

ഉലുവ – ചെറിയ നുള്ള്

ഉപ്പ് – പാകത്തിന്

പാചക രീതി 

തക്കാളി മിക്‌സിയില്‍ ചെറുതായി ഒന്ന് ചതച്ചെടുത്ത ശേഷം പുളി നല്ല ചൂടുവെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞെടുക്കാം. ഒരു കട്ടിയുള്ള പാത്രത്തില്‍ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക . നന്നായി തിളപ്പിക്കാം.

തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞള്‍പ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിക്കാം.
ഇതിലേക്കു കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേര്‍ക്കാം.

Tags