നല്ല കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി ലൈംജ്യൂസ്

mint lime
mint lime

ചേരുവകള്‍

നാരങ്ങ- 1-2

ഇഞ്ചി – ഒരു ചെറിയ കഷണം

പഞ്ചസാര/കല്‍ക്കണ്ടം – 2-3 സ്പൂണ്‍

ഏലക്കായ – 2-3

വെള്ളം – ആവശ്യാനുസരണം

ഐസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാരങ്ങാ തൊലി കളഞ്ഞു കുരു എല്ലാം മാറ്റുക.

ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.

ഇഞ്ചി, പഞ്ചസാര, ഏലക്കായ എന്നീ ചേരുവകളും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്തോ അല്ലാതെയോ അരിച്ചെടുക്കുക.


 

Tags