ഇന്നൊരു വെറൈറ്റി ദോശ ആയാലോ
Sep 28, 2024, 11:35 IST
തയ്യാറാക്കുന്ന വിധം
ഇളനീര്‍ വെള്ളം 1 ഗ്ലാസ്സ്
ഇളനീര്‍ കാമ്പ് (കരിക്ക് ) ഒരു കപ്പ്
പച്ചരി ഒരു കപ്പ്
പഞ്ചസാര 1/ 2 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി 4 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തതിന് ശേഷം വെള്ളം പൂര്‍ണമായും കളയുക.
മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് അരി , ഒരു കപ്പ് കരിക്ക്, ഒരു കപ്പ് ഇളനീര്‍ വെള്ളം, എന്നിവ നന്നായി അരച്ച് എടുക്കുക.
അരച്ച മാവിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്തു യോജിപ്പിക്കുക.
ദോശ കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് പരത്തി എണ്ണയോ നെയ്യോ ചേര്‍ത്ത് രണ്ടു വശവും വേവിച്ച് എടുക്കുക.