കൊതിപ്പിക്കും രുചിയിൽ വാനില സ്വിസ് റോൾ തയാറാക്കിയാലോ?

google news
roll

ചേരുവകൾ

മുട്ട - 1
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ഓയിൽ - 1 ടേബിൾ സ്പൂൺ
വാനില എസൻസ് - 1 ടീസ്പൂൺ
മൈദ - 2 ടേബിൾസ്പൂൺ
വിപ്പിഡ് ക്രീം - അരക്കപ്പ്

(ചോക്ലേറ്റ് സ്വിസ് റോൾ ഉണ്ടാകാൻ വേണ്ടത് - 2 ടേബിൾസ്പൂൺ മൈദക്ക്‌ പകരം 1 ടേബിൾസ്പൂൺ കൊകോ പൗഡറും  1 ടേബിൾസ്പൂൺ മൈദയും എടുക്കുക . ബാക്കിയെല്ലാ ചേരുവകളും അതെ അളവിലെടുക്കുക)

തയാറാക്കുന്ന വിധം:

ഒരു ബൗളിലേക്കു മുട്ട ഒഴിച്ചു നന്നായി ബീറ്റ് ചെയ്യുക, ഇതിലേക്കു പഞ്ചസാര, ഓയിൽ, വാനില എസൻസ് എന്നിവ ചേർത്തു വീണ്ടും നല്ല പോലെ എഗ്ഗ് ബീറ്റർ വെച്ചു ബീറ്റ് ചെയ്തെടുക്കുക.

ഇതിലേക്കു മൈദ ചേർത്തു മെല്ലെ ഫോൾഡ് ചെയ്തെടുക്കുക. ഈ കൂട്ട് ഗ്രീസ് ചെയ്ത ഫ്രൈപാനിലേക് ഒഴിച്ചു കൊടുത്തു അടച്ചുവെച്ചു കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിച്ചെടുക്കാം. ഇതു പകുതി ചൂടാറുമ്പോൾ ഒരു ബട്ടർ പേപ്പറിലോ അല്ലെങ്കിൽ ക്ലിങ് റാപിന്റെ മുകളിലേക്കു വെച്ച് അതിന്റെ മുകളിലായി വിപ്പ്ഡ് ക്രീം തേച്ചുകൊടുത്തു റോൾ ചെയ്തെടുക്കുക,

 ഇത് 2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം കട്ട് ചെയ്തെടുക്കാം. വാനില സ്വിസ് റോൾ റെഡി. ഇതേ രീതിയിൽ ചോക്ലേറ്റ് സ്വിസ്റോളും ഉണ്ടാക്കിയെടുക്കാം. വിപ്പ്ഡ് ക്രീമിന്റെ പകരമായി ജാം, ന്യൂട്ടല്ല ഇഷ്ടമുള്ളത് ചേർക്കാവുന്നതാണ്.

Tags