വട തയ്യാറാക്കിയാലോ...

vada

ചേരുവകൾ

ഉഴുന്ന്: 2കപ്പ്
പച്ചമുളക്-2
ചെറിയ ഉള്ളി അരിഞ്ഞത് രണ്ടോ മൂന്നോ സ്പൂൺ
ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
ബേക്കിങ് സോഡ അര സ്പൂൺ

തയ്യാറാക്കുന്ന വിധം

ഉഴുന്ന് മൂന്ന് മണിക്കൂർ കുതിർത്ത് വെക്കുക ശേഷം അധികം വെള്ളം ചേർക്കാതെ ഗ്രൈൻഡ റിൽ അരക്കുക. അരയ്ക്കാൻ വേണമെങ്കിൽ മിക്സിയും ഉപയോഗിക്കാം. അരച്ച ശേഷം നന്നായിട്ട് കയ്യിട്ട് അടിച്ചു പതപ്പിക്കുക. അത് എന്തിനാണെന്ന് വെച്ചാൽ നന്നായിട്ട് സോഫ്റ്റാകാൻ വേണ്ടിയാണ ഇങ്ങനെ ചെയ്യുന്നത്.

ശേഷം സോഡാപ്പൊടിയും ചേർക്കുക. നല്ല crisp ആകാൻ വേണ്ടി ഒരു സ്പൂൺ പച്ചരിയും ഒരു സ്പൂൺ ഉഴുന്നും റോസ്റ്റ് ചെയ്ത ശേഷം പൊടിച്ച് ചേർക്കുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഉപ്പുചേർത്ത വടയുടെ ആകൃതിയിൽ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. മാവ് കയ്യിൽ ഒട്ടാതിരിക്കാൻ ശകലം വെള്ളം കൈവെള്ളയിൽ തൂക്കുക.
 

Tags