വൈകുന്നേരത്തേക്ക് ഒരു വെറൈറ്റി വട ഇതാ

vada

ചേരുവകള്‍

കപ്പ – 1 കിലോഗ്രാം

സവാള – 1

ഇഞ്ചി – 1

പച്ചമുളക് – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

മുളകുപൊടി – 1/2 ടേബിള്‍സ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

അരിപ്പൊടി – 3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

സണ്‍ഫ്‌ലവര്‍ ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം കപ്പ കൊത്തി അരിഞ്ഞ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചെടുക്കുക.
അതിനുശേഷം കപ്പ നന്നായി ഉടച്ചെടുക്കുക.അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക.

അരിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.അതിനു ശേഷം ഓരോ ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തില്‍ വറുത്തെടുക്കാം.

 

 

Tags