പഞ്ഞിപോലുള്ള ഉണ്ണിയപ്പം എളുപ്പം തയ്യാറാക്കാം

unniyappam
unniyappam

ചേരുവകൾ

 പച്ചരി -2കപ്പ്
ചെറുപഴം -4 എണ്ണം
ശർക്കര -500  ഗ്രാം
വെള്ളം – 1/2  കപ്പ്
നെയ്യ് -2 ടേബിൾസ്പൂൺ
ഏലക്കായപ്പൊടി -1 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
തേങ്ങാകൊത്ത്
വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

പച്ചരി കഴുകി നാല് മണിക്കൂർ കുതിർത്തിയ ശേഷം പൊടിച്ചു എടുക്കുക. പഴം വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ശർക്കര അര കപ്പ് വെള്ളം ചേർത്ത്  ഉരുക്കിഎടുക്കുക. ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തെടുക്കുക. അരിപൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും (നല്ല ചൂടോടുകൂടി )ചേർത്ത് നന്നായി യോജിപ്പിക്കുക. 

ശേഷം ഏലക്കായപ്പൊടി ഒരു നുള്ളു ഉപ്പും വറുത്തെടുത്ത തേങ്ങാകൊത്തും ചേർത്ത് നന്നായി മിക്സ് ചെയ്യുക.  ഉണ്ണിയപ്പത്തിന്റെ മാവ് റെഡി. ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക. വളരെ ടേസ്റ്റും സോഫ്‌റ്റും ആയ ഉണ്ണിയപ്പം റെഡി. (ഈ മാവ് റെഡി ആക്കിയാല്‍ അപ്പോൾ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം 

Tags