സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ?
ചേരുവകള്‍
നേന്ത്രപ്പഴം – 3 എണ്ണം
അരിപൊടി – 2 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് – 1 കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍
ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍
കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന്
എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക
ഇതിലേക്ക് അരിപൊടി കൂടെ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായി വന്നാല്‍ നെയ്യ് ചേര്‍ത്ത് കൊടുക്കാം.
അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഫ്‌ളയിം ഓഫ് ചെയ്യാം.
തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക.
അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക.
ഇത് ചൂടായി വന്ന എണ്ണയില്‍ വറുത്തെടുത്താല്‍ ഉന്നക്കായ തയ്യാര്‍