ചൂട് ചായക്കൊപ്പം സ്പെഷ്യൽ ഉന്നക്കായ

unnakkaya
unnakkaya

ചേരുവകൾ

    പഴം
    തേങ്ങ
    ഉണക്കമുന്തിരി
    കശുവണ്ടി
    പഞ്ചസാര
    നെയ്യ്
    ഏലയ്ക്കപ്പൊടി
    നെയ്യ്
    എണ്ണ

തയ്യാറാക്കുന്ന വിധം

    പകുതി പഴുത്ത പഴം ആവിയിൽ വേവിക്കുക.
    വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
    അൽപ്പം നെയ്യ് ചേർത്തിളക്കി മാറ്റി വെയ്ക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കുക.
    അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ ചിരകിയത്, എന്നിവ ചേർത്ത് വറുക്കുക.
    അൽപ്പം ഏലയ്ക്കപ്പൊടി, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കുക.
    വെള്ളത്തിൻ്റെ അംശം ഇല്ലാതാകുന്നതു വരെ ഇളക്കുക.
    ശേഷം കൈയ്യിൽ നെയ്യ് പുരട്ടി ഉടച്ചു വെച്ചിരിക്കുന്ന പഴത്തിൽ നിന്നും ചെറിയ ഉരുളകളുണ്ടാക്കുക.
    അവ പരത്തി തേങ്ങ വറുത്തെടുത്തത് വെച്ച് അരികുകൾ ഒട്ടിച്ച് നീളത്തിൽ ഓവൽ ആകൃതിയിലാക്കിയെടുക്കുക.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി അവ ചേർത്തു വറുക്കുക.
    ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ

Tags