ഒരു നാലുമണിപ്പലഹാരം പരിചയപ്പെട്ടാലോ?

google news
undampori

ചേരുവകൾ
ഗോതമ്പ് പൊടി – രണ്ട് തവി
തേങ്ങാക്കൊത്ത് – ആവശ്യത്തിന്
ശർക്കര – മധുരമനുസരിച്ച്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാളയങ്കോടൻ പഴം – ഒന്ന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
സോഡാപ്പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം

ശർക്കര വെള്ളമൊഴിച്ച് ഉരുക്കിയ ശേഷം അരിച്ച് പാനിയാക്കണം. തണുത്ത ശേഷം ശർക്കരയിൽ പഴം ഉടച്ചു ചേർക്കുക. നെയ് ചൂടാക്കി തേങ്ങാക്കൊത്ത് വറുക്കുക. ഗോതമ്പുപൊടിയിൽ സോഡാപ്പൊടിയും തേങ്ങാക്കൊത്തും ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിച്ചശേഷം പാകത്തിന് ശർക്കരപ്പാനി ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
ആവശ്യത്തിന് ഉരുളകളാക്കി വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. തീ കുറച്ചു വെക്കാൻ ശ്രദ്ധിക്കുമല്ലോ.. അല്പം തണുത്ത ശേഷം, എന്നാൽ അധികം ചൂട് മാറാതെ ഉണ്ടൻപൊരി കഴിച്ചുനോക്കൂ. നിങ്ങൾക്കിഷ്ടമാകും.

Tags