കർക്കിടകത്തിൽ കഴിക്കാം ഹെൽത്തി ഉലുവ കഞ്ഞി

uluva kanji
uluva kanji

ഉലുവ കഞ്ഞി

വാതം, പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്‌ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി. രാവിലെ യാണ് ഇത് കഴിക്കേണ്ടത്.

പൊടി അരി / മട്ട അരി  കാല്‍ക്കപ്പ്

ഉലുവ ഒരു ടേബിള്‍ സ്പൂണ്‍

ജീരകം ഒരു ടേബിള്‍ സ്പൂണ്‍

തേങ്ങ പാല്‍/പാല്‍  1/2 കപ്പ്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉലുവ നന്നായി കുതിര്‍ക്കുക.

അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിര്‍ത്തു വെച്ചതും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുക

വെന്തുകഴിഞ്ഞു തേങ്ങാപാലോ പശുവിന്‍പാലോ ചര്‍ത്ത് തിളപ്പിച്ച് വാങ്ങുക
 

Tags